സക്കാത്തും വിഷുക്കൈനീട്ടവും ഗൂഗിള്‍പേ  ചെയ്യാം- സ്വാമി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം- വിഷുക്കൈനീട്ടവും സക്കാത്തും തനിക്ക് നല്‍കാന്‍ ആഗ്രഹമുള്ളവര്‍ അത് ഗൂഗിള്‍പേ വഴി നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇടതുപക്ഷ നിലപാടുകളിലൂടെ പ്രസിദ്ധനായ സ്വാമി അഭ്യര്‍ത്ഥന നടത്തിയത്. ശബരിമല വിഷയത്തില്‍ അടക്കം സര്‍ക്കാരിനെ തുണച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ സന്യാസിക്കും ബ്രഹ്മചാരിക്കും മാത്രമേ ഭിക്ഷയെടുക്കാന്‍ അവകാശമുള്ളൂ വെന്നും, ഭിക്ഷയെടുക്കുക എന്നത് സന്യാസിയുടെ ധര്‍മ്മമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഒരു കഥ പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റിനെ വിശദീകരിക്കുന്നത്. കഥയുടെ അവസാനം മിത്രോംസ് ഭിക്ഷയെടുക്കുക എന്നത് സന്യാസിയുടെ ധര്‍മ്മവും ഭിക്ഷ നല്‍കുന്നത് ഗൃഹസ്ഥന്റെ ധര്‍മ്മവുമാകുന്നു- സന്ദീപാനന്ദഗിരി കുറിച്ചു. ബിജെപി--സംഘപരിവാര്‍ അജണ്ടകളെ പരിഹസിച്ച് നിരന്തരം പോസ്റ്റിടുന്ന അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയാക്കുകയാണ് സൈബര്‍ ലോകം.
 

Latest News