Sorry, you need to enable JavaScript to visit this website.

മമ്മുട്ടിയെ 'വിമർശിച്ച' പാർവതിക്ക് ഓൺലൈൻ മാധ്യമങ്ങളോട് പറയാനുള്ളത് 

കസബ എന്ന സനിമിയിൽ മമ്മുട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധത നിറഞ്ഞ സമീപനങ്ങളോട് പ്രതികരിച്ച നടി പാർവതിക്കെതിരെ സോഷ്യൽ മീഡിയയിൽ മമ്മുട്ടി ഫാൻസ് ഉറഞ്ഞു തുള്ളുകയായിരുന്നു കഴിഞ്ഞ ദിവസം. മമ്മുട്ടിയെ വിമർശിക്കാവുന്നിടത്തോളം പാർവതി വളർന്നോ എന്ന ലൈനിലായിരുന്നു ട്രോളിങ്. ഒടുവിൽ പ്രതികരണവുമായി പാർവതി തന്നെ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. ഇംഗ്ലീഷിൽ എഴുതിയ പോസ്റ്റിന്റെ മൊഴിമാറ്റം വായിക്കാം: 

ഡബ്ല്യൂ.സി.സി വക കസബയുടെ പ്രത്യേക പ്രദർശനം!!!

നിരന്തരം മഞ്ഞ വാർത്താ സ്‌കൂപ് തേടി അലയുന്ന കണക്കില്ലാത്ത ഓൺലൈൻ മാധ്യമങ്ങളോട് എനിക്ക് പറയാനുള്ളത്. 

ഒരു സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചുള്ള എന്റെ പ്രതികരണം എരിവും പുളിയും ചേർത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു നടനെതിരായ വിമർശനമാക്കി മാറ്റിയതിന് നിങ്ങളോട് നന്ദിയുണ്ട്. ഈ മഞ്ഞ വാർത്തകൾ കണ്ട് വിശ്വസിച്ച പ്രിയപ്പെട്ട ഫാൻസുകൾക്കും നന്ദിയുണ്ട്. അവർക്ക് എമ്പാടും ഓൺലൈൻ ഹിറ്റുകളും എൻഗേജ്‌മെന്റ്‌സും കിട്ടി. അതിനുള്ള പണവും കിട്ടി. ഗംഭീരം തന്നെ. 
ഒരു കാര്യം കൂടി അറിയാൻ ദയയുണ്ടാകണം. നിരന്തരമുള്ള ഈ ട്രോളിങ് ഉണ്ടല്ലോ അതും സൈബർ അതിക്രമമായി കണക്കാക്കപ്പെടും. പ്രിയപ്പെട്ടവരെ ഈ കാര്യം കൂടി അറിഞ്ഞിരിക്കൂ.

ഇനി മഞ്ഞ പത്രങ്ങൾ അറിയാൻ, എനിക്ക് പറയാനുള്ളത് ഐഎഫ്എഫ്‌കെ വേദികളിൽ പോപ്പുലറായ ഒരു ഡയലോഗാണ്. അതിലേറെ പോപുലറായ ഒരു സിനിമയിലേതാണിത്. 
'സംഗീതവും സ്വാതന്ത്ര്യവും വെറുക്കുന്നവരോട് എനിക്ക് പുച്ഛമാണ്'

നിങ്ങളുടെ അടുത്ത ഹെഡ്‌ലൈൻ ഇതാ പിടിച്ചോളൂ. നിങ്ങൾ തകർക്കൂ..
 

Latest News