ജിസാന്‍- ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ ഔട്ട് സോഴ്‌സിംഗ് കേന്ദ്രമായ വി.എഫ്.എസ് ഗ്ലോബലിന്‍റെ ശാഖ ഈ മാസം പതിനെട്ട് മുതല്‍ ജിസാനില്‍ പ്രവര്‍ത്തനം ആരംഭിക്കും. ജിസാന്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഓഫീസിന് തൊട്ടടുത്ത കെട്ടിടത്തിൽ രാവിടെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് കേന്ദ്രം പ്രവർത്തിക്കുക.സേവനങ്ങള്‍ക്ക് വി എഫ് എസ് വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.
ജിസാനിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രവസികൾക്ക് അശ്വാസമേകുന്ന വാർത്തയാണിതെന്ന് കെ.എം.സി.സി ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
വി എഫ് എസ് ഗ്ലോബല്‍ ശാഖ സ്ഥാപിക്കണമെന്ന് 2020 ഒക്ടോബർ 26 ന് റിയാദിൽ ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സഈദുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റും ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽവെയർ മെമ്പറായ ഹാരിസ് കല്ലായി. നേതാക്കളായ ഖാലിദ് പട്ല, റിയാദ് സിക്രട്ടറി മുജീബ് ഉപ്പട തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നു.
വാർത്താ സമ്മേളനത്തില്‍ ഡോ.മന്‍സൂർ നാലകത്ത്, മുസ്തഫ ദാരിമി മേലാറ്റൂർ, ശമീർ അമ്പലപ്പാറ, ഗഫൂർ വാവൂർ, സലാം പെരുമണ്ണ എന്നിവർ സംബന്ധിച്ചു.