റിയാദ് - പലരാജ്യങ്ങളിലും വ്രതാനുഷ്ഠാന ദൈർഘ്യം വ്യത്യസ്തമാണ്. സൗദിയിലെ നഗരങ്ങളിലും ഇതേപോലെ വ്രതാനുഷ്ഠാന സമയത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്. ഈ വർഷം സൗദിയിൽ വ്രതാനുഷ്ഠാനത്തിന് ഏറ്റവും കൂടുതൽ ദൈർഘ്യം ഉത്തര സൗദിയിലെ തുറൈഫിലും ദൈർഘ്യം ഏറ്റവും കുറവ് ദക്ഷിണ സൗദിയിലെ ജിസാനിലുമാണ്. റമദാൻ ഒന്നിന് തുറൈഫിൽ വ്രതാനുഷ്ഠാന സമയം 14 മണിക്കൂറും 21 മിനിറ്റുമാണ്. റമദാൻ അവസാനത്തിൽ തുറൈഫിൽ ഉപവാസ സമയം 15 മണിക്കൂറും 17 മിനിറ്റുമായിരിക്കും. ജിസാനിൽ റമദാൻ ഒന്നിന് 13 മണിക്കൂറും 45 മിനിറ്റും റമദാൻ അവസാനത്തിൽ 14 മണിക്കൂറും 14 മിനിറ്റുമാണ് വ്രതാനുഷ്ഠാന ദൈർഘ്യം.
തലസ്ഥാന നഗരിയായ റിയാദിൽ റമദാൻ ഒന്നിന് 14 മണിക്കൂറും രണ്ടു മിനിറ്റുമാണ് വ്രതാനുഷ്ഠാന സമയം. റമദാൻ അവസാനമാകുമ്പോഴേക്കും ഇത് 14 മണിക്കൂറും 44 മിനിറ്റും ആയി വർധിക്കും. വ്രതാനുഷ്ഠാന ദൈർഘ്യം മക്കയിൽ റമദാൻ ഒന്നിന് 13 മണിക്കൂറും 54 മിനിറ്റും റമദാൻ ഒടുവിൽ 14 മണിക്കൂറും 30 മിനിറ്റും മദീനയിൽ റമദാൻ ഒന്നിന് 14 മണിക്കൂറും രണ്ടു മിനിറ്റും റമദാൻ അവസാന ദിവസം 14 മണിക്കൂറും 43 മിനിറ്റുമാണ്. നിയോം സിറ്റിയിൽ റമദാൻ ഒന്നിന് 14 മണിക്കൂറും നാലു മിനിറ്റും റമദാൻ അവസാന ദിവസം 14 മണിക്കൂറും 53 മിനിറ്റും ദമാമിൽ റമദാൻ ഒന്നിന് 14 മണിക്കൂറും അഞ്ചു മിനിറ്റും റമദാൻ അവസാനത്തിൽ 14 മണിക്കൂറും 51 മിനിറ്റും തബൂക്കിൽ റമദാൻ ഒന്നിന് 14 മണിക്കൂറും 11 മിനിറ്റും റമദാൻ അവസാനത്തിൽ 15 മണിക്കൂറും ആണ് ഉപവാസ സമയം.