റിയാദ്- വിശുദ്ധ റമദാന്‍ സമാഗതമായതിനെത്തുടര്‍ന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോകത്തെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് റമദാന്‍ ആശംസ നേര്‍ന്നു.
സൗദി അറേബ്യ നടത്തിയ വലിയ പരിശ്രമം കോവിഡ് പ്രതിസന്ധി മറികടക്കുന്നതില്‍ വിജയിച്ചു. എങ്കിലും ആരോഗ്യ സുരക്ഷാമുന്‍കരുതലുകള്‍ ഓരോരുത്തരും കര്‍ശനമായി പാലിക്കണം. കൊറോണ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം- രാജാവ് ഉണര്‍ത്തി. 'ലോകം കോവിഡ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് പുണ്യറമദാന്‍ നമുക്ക് സമാഗതമായത്. ശാസ്ത്രലോകം നടത്തിയ പരിശ്രമ ഫലമായി കോവിഡ് വാക്‌സിനുകള്‍ കണ്ടുപിടിക്കാന്‍ സാധിച്ചതില്‍ അല്ലാഹുവിന് സ്തുതി- രാജാവ് പറഞ്ഞു.