കൊച്ചി- കനത്ത മഴക്കിടെ പനങ്ങാട് ചതുപ്പില്‍ ഇടിച്ചറിക്കിയ ലുലു ഗ്രൂപ്പ് ഹെലികോപ്റ്റർ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീക്കി. ദല്‍ഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ചതുപ്പിൽനിന്ന് കോപ്റ്റർ ഉയര്‍ത്തിമാറ്റിയത്.
ഞായറാഴ്ച രാവിലെയാണ് എം.എ. യൂസഫലിയും ഭാര്യ ഷാബിറയും സഞ്ചരിച്ച ഹെലികോപ്റ്റർ ചതുപ്പിൽ ഇടിച്ചിറക്കിയത്.