Sorry, you need to enable JavaScript to visit this website.

ദാനധര്‍മങ്ങളുടെ രക്ഷ, യൂസുഫലിക്ക് വേണ്ടി പ്രാര്‍ഥിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി- മരണത്തെ മുഖാമുഖം കണ്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രമുഖ വ്യവസായി എം.എ.യൂസഫലിക്ക് തുണയായത് അദ്ദേഹം തുടരുന്ന ദാനധര്‍മങ്ങളാണെന്ന് സോഷ്യല്‍ മീഡിയ.
നിരവധി പേരാണ് യൂസഫലിയുടേയും കൊച്ചിയില്‍ ഇടിച്ചിറക്കിയ കോപ്റ്ററിന്റേയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നത്.
ദൈവം അവിടെ കൊണ്ടിറക്കിയതുപോലെ തോന്നിയെന്നാണ് ഒഴിവായ വലിയ ദുരന്തത്തെ കുറിച്ചുള്ള യൂസഫലിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം രാവിലെയാണ് കനത്ത മഴക്കിടെ പനങ്ങാട് ഫിഷറീസ് സര്‍വകലാശലക്ക് സമീപം കോപ്റ്റര്‍ ഇടിച്ചിറക്കിയത്. ആര്‍ക്കും കാര്യമായ പരിക്കില്ല. പ്രദേശവാസികളെത്തിയാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നവരെ പുറത്തിറക്കിയത്. കടവന്ത്രയിലെ വീട്ടില്‍നിന്ന് ലേക് ഷോര്‍ ആശുപത്രിയിലേക്ക് വരികയായിരുന്നു യൂസഫലിയും ഭാര്യ ഷാബിറയും.

 

 

യൂസഫലിയുടെ ആരോഗ്യനില ഭദ്രം; ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും
 
യൂസുഫലിയുടെ ഹെലികോപ്റ്റർ നെടുമ്പാശ്ശേരിയിലേക്ക് മാറ്റി
 

Latest News