കണ്ണൂര്‍- കണ്ണൂര്‍ ജില്ലയില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഐ.എഎസ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കലക്ടര്‍ പ്രഖ്യാപനം അറിയിച്ചത്.എല്ലാതരം ചടങ്ങുകള്‍ക്കും നിയന്ത്രണം കൊണ്ടുവരുമെന്നും, വലിയ ഷോപ്പിങ്ങ് മാളുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയവിടങ്ങളില്‍ സമയ നിയന്ത്രണം കൊണ്ടുവരുമെന്നും ഫേസ്ബുക്ക് പേജിലൂടെ കലക്ടര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 575 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.