മക്ക- ഇരു ഹറമുകളിലും തറാവീഹ് നമസ്‌കാരം പത്ത് റക്അത്തായി ചുരുക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് സല്‍മാന്‍ ഉത്തരവിട്ടു.
മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കുമെന്നും തറാവീഹ് പത്ത് റക് അത്തായി നിര്‍വഹിക്കുമെന്നും ഇരു ഹറം കാര്യാലയ മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു.
തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനും കോവിഡില്‍നിന്ന് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹറം കാര്യാലയവും മറ്റ് ഏജന്‍സികളും മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സൗദിയില്‍ വ്രതാരംഭം.