Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എയര്‍ ഇന്ത്യാ എക്‌സ്പ്രസ് തകരാർ തുടർക്കഥ; സമഗ്ര അന്വേഷണം വേണം

ദോഹ- കോഴിക്കോട് ഏര്‍പോര്‍ട്ടിലേക്കു് വരുന്നതും പോകുന്നതുമായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ക്ക് യന്ത്രതകരാര്‍ സംഭവിക്കുന്നതും മറ്റ് ഏര്‍പോര്‍ട്ടുകളില്‍ അടിയന്തിര ലാന്റിംഗ് നടത്തുകയോ യാത്ര റദ്ദ് ചെയ്യുകയോ ചെയ്യുന്നതും ഇപ്പോള്‍ നിത്യ സംഭവമായിരിക്കുകയാണ് . കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് തവണയാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് യന്ത്രത്തകരാര്‍ ഉണ്ടാതിനെ തുടര്‍ന്ന് അടിയന്തിരമായി ഇറക്കേണ്ട സാഹചര്യമുണ്ടായത്.

റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനം യന്ത്രതകറാര്‍ മൂലം കൊച്ചി വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. കോഴിക്കോട് നിന്നും കുവൈത്തിലേക്ക് കഴിഞ്ഞ ദിവസം പുറപ്പെട്ട വിമാനം ഫയര്‍ അലാറം കാരണം അടിയന്തരമായി തിരിച്ചിറക്കി.

കഴിഞ്ഞ മാസം ഷാര്‍ജയില്‍ നിന്നും കോഴിക്കേട്ടേക്ക് 104 പേരുമായി പുറപ്പെട്ട വിമാനം ഹൈഡ്രോളിക് തകറാര്‍ മൂലം തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കേണ്ടി വന്നു. അതേ മാസം തന്നെ ദോഹയില്‍ നിന്നും വിജയവാഡയിലേക്ക് 64 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ഇലക്ട്രിക് പോസ്റ്റിന് ഇടിക്കുകയുണ്ടായി.

കോഴിക്കോട് വിമാത്താവളത്തില്‍ 2020 ആഗസ്റ്റ് മാസത്തിലുണ്ടായ ദാരുണ അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പോലും നാളിതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടുമില്ല.

സാധാരണ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ ഇത്തരം അപകടങ്ങള്‍  ഭീതി പരത്തുന്നതാണ്. ഈ വിഷയത്തില്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ അതോറിറ്റി, സിവില്‍ എവിയേഷന്‍ മന്ത്രാലയം എന്നിവരുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ഭാവിയില്‍ ഇത്തരം അപകട സാധ്യതകള്‍ അടിയന്തിരമായി ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട അധികാരികള്‍, ജനപ്രതിനിധികള്‍ എന്നിവരോട് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ് )  പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവര്‍ ആവശ്യപ്പെട്ടു.

Latest News