തിരുവനന്തപുരം- യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ വോട്ടുകച്ചവടം നടന്നിട്ടുണ്ടെന്ന് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ കൂട്ടുകെട്ടിനെയും മറികടന്ന് എൽ.ഡി.എഫ് മികച്ച വിജയം സ്വന്തമാക്കാനാകുമെന്നും കോടിയേരി വ്യക്തമാക്കി. വോട്ടുകച്ചവടം നടന്നിട്ടുണ്ട് എന്ന കാര്യം യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകളിൽനിന്ന് വ്യക്തമാണ്. തുടർഭരണം ഉറപ്പാണെന്നും സർവേകൾ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇതുമുന്നണിക്ക് ലഭിച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി. ജലീലിന് നിയമപരമായ നടപടി സ്വീകരിക്കാൻ അനുമതിയുടണ്ടെന്നും കോടിയേരി വ്യക്തമാക്കി.