തിരുവനന്തപുരം- മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിധിയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വിവരം മാത്രമാണ് ഉള്ളത്. കോടതി വിധി ഔദ്യോഗിക രൂപത്തില്‍ മുഖ്യമന്ത്രിയ്ക്ക് കിട്ടട്ടെയെന്നും കാനം പറഞ്ഞു.ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീല്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നാണ് നടത്തിയെന്നായിരുന്നു ലോകായുക്ത വിധി. ആരോപണം പൂര്‍ണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.