കൊച്ചി- കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ നടന്ന പരിശോധനയില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി ഡിസ്കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
അതേസമയം, ചക്കരപ്പറമ്പിലെ ഹോട്ടലില്‍ നിന്നും മാരകമായ ലഹരി വസ്തുക്കള്‍ പിടികൂടി. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത കെമിക്കല്‍ വസ്തുക്കള്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.
ഡിജെ പാര്‍ട്ടിക്കായി മയക്കു മരുന്ന് എത്തിച്ചുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുകളില്‍ പരിശോധന തുടരുന്നത്. കസ്റ്റംസും നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ യും ചേർന്നാണ് പരിശോധന. ലഹരി വസ്തുക്കള്‍ പിടികൂടിയതായും റിപ്പോർട്ടുണ്ട്.