നേമത്തും മഞ്ചേശ്വരത്തും വിജയം ഉറപ്പെന്ന് ബി.ജെ.പി, തിരുവനന്തപുരത്ത് പ്രതീക്ഷയില്ല

തിരുവനന്തപുരം-  ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍  മഞ്ചേശ്വരത്തും കുമ്മനം രാജശേഖരന്‍ നേമത്തും വിജയിക്കുമെന്ന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പാനന്തര അവലോകനം. വട്ടിയൂര്‍കാവിലും കഴക്കൂട്ടത്തും വിജയം പ്രതീക്ഷിക്കുന്നുണ്ട്. വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന തിരുവനന്തപുരത്ത് പോളിംഗ് ശതമാനത്തിന്റെ കണക്കുകള്‍ കൂടി വന്നതോടെ വലിയ പ്രതീക്ഷ വേണ്ടൈന്ന നിലപാടിലാണ് നേതൃത്വം.

സുരേന്ദ്രനെ രണ്ടിടത്ത് മത്സരിപ്പിച്ചത് മഞ്ചേശ്വരത്ത് വിജയം ലക്ഷ്യമിട്ടായിരുന്നുവത്രെ.  കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്നതിലൂടെ രണ്ടിടത്തും ജയസാധ്യത കുറയുമെന്ന പ്രതീതി ഇരുമുന്നണികളിലും ഉണ്ടായാല്‍, എല്‍.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോകുന്നത് തടയാന്‍ സാധിക്കുമെന്നും അങ്ങനെ മഞ്ചേശ്വരത്ത് വിജയം ഉറപ്പാക്കാനും സാധിക്കുമെന്ന തന്ത്രം നടപ്പായെന്ന വിശ്വാസത്തിലാണ് ബി.ജെ.പി.

ഇതിലൂടെ കോന്നിയില്‍ എന്‍.ഡി.എയുടെ വോട്ട് വിഹിതം വര്‍ധിക്കുകയും മണ്ഡലത്തില്‍ പാര്‍ട്ടി സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്യും. ഇത് വരും  തെരഞ്ഞെടുപ്പുകളില്‍ ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തലുകള്‍.

 

 

Latest News