ദുബായ്- രാജ്യത്തെ പുതിയ രണ്ടു ബഹിരാകാശ യാത്രികരെ കൂടി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. നൂറ അല്‍ മത്്‌റൂഷി എന്ന വനിതയും ഇതില്‍ ഉള്‍പ്പെടുന്നു. ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യ അറബ് വനിതയാകും ഇവര്‍.
മുഹമ്മദ് അല്‍ മുല്ലയാണു പുതുതായി തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ യാത്രികന്‍. 4,000 അപേക്ഷകരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തതെന്നും നാസ ബഹിരാകാശയാത്രാ പദ്ധതിയുടെ ഭാഗമായുള്ള പരിശീലനം ഉടന്‍ ആരംഭിക്കുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. യു.എ.ഇയുടെ നാമം ആകാശത്തോളം ഉയര്‍ത്താന്‍ ഇവര്‍ക്കു സാധിക്കട്ടെ എന്ന് ആശംസിച്ചു.