Sorry, you need to enable JavaScript to visit this website.

സ്​പീക്കർ പി. ശ്രീരാമകൃഷ്​ണന്​ കോവിഡ്; തിരുവനന്തപുരത്ത് സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം- നിയമസഭ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണന്​ കോവിഡ്​ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തിലാണെന്നും  അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു.

ഡോളർ കടത്ത്​ കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ്​ സ്പീക്കർ​ കോവിഡ്​ സ്ഥിരീകരിച്ച വിവരം ഫേസ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

ഇന്ന്​ സ്​പീക്കർ താമസിക്കുന്ന തിരുവനന്തപുരം ചാക്കയിലെ ഫ്ലാറ്റിൽ കസ്റ്റംസ്​ പരിശോധന നടത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ പരാമർശിക്കുന്ന ഫ്ലാറ്റാണിത്. ഈ ഫ്ളാറ്റിൽ വെച്ച് സ്പീക്കർ പണം കൈമാറിയെന്നാണ് സ്വപ്ന മൊഴി നൽകിയത്.

നേരത്തെ, സ്​പീക്കറുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കസ്റ്റംസ്​ അദ്ദേഹത്തെ ചോദ്യം ചെയ്​തിരുന്നു​. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ചോദ്യം ചെയ്യൽ. പണമടങ്ങിയ ബാഗ്​ കൈമാറിയിട്ടില്ലെന്നാണ് സ്​പീക്കർ കസ്റ്റംസിനെ അറിയിച്ചത്.

Latest News