റിയാദ്- സൗദിയില്‍ ചൊവ്വാഴ്ചയാണ് റമദാന്‍ ഒന്നിനു സാധ്യതയെന്ന് ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ.ഖാലിദ് അല്‍ സാക് അഭിപ്രായപ്പെട്ടു. അതേസമയം ഞായറാഴ്ചയും തിങ്കളാഴ്ചയും മാസപ്പിറിവി നിരീക്ഷിക്കണമെന്നും യഥാസമയം അറിയിക്കണെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച സൂര്യാസ്തമയത്തിനു മുമ്പ്തന്നെ ചന്ദ്രന്‍ അസ്തമിക്കുമെന്നാണ് ഡോ. ഖാലിദ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ തിങ്കളാഴ്ച 20 മിനിറ്റോളം ചന്ദ്രന്‍ ദൃശ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തവണ റമദാന്‍ 30 ദിവസം ഉണ്ടായിരിക്കുമെന്നും ഡോ. ഖാലിദ് സാക് കണക്കാക്കുന്നു.
റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും മാസപ്പിറവി കാണുന്നവര്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
റജബ് 29 ന് ശനിയാഴ്ച വൈകിട്ട് ശഅ്ബാന്‍ മാസപ്പിറവി ദൃശ്യമായിട്ടും മാസപ്പിറവി കണ്ടതായി ആരും സാക്ഷിമൊഴി നല്‍കിയിരുന്നില്ല. മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങള്‍ക്കു സമീപം അന്ന് പൊടിപിടിച്ച അന്തരീക്ഷമായിരുന്നെന്ന് മാസപ്പിറവി നിരീക്ഷണ കമ്മിറ്റികള്‍ അറിയിക്കുകയും ചെയ്തിരുന്നു.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശഅ്ബാന്‍ 29 ന് ഞായറാഴ്ച വൈകിട്ട് എല്ലാവരും മാസപ്പിറവി നിരീക്ഷിക്കണം. നാളെ വൈകിട്ട് മാസപ്പിറവി ദൃശ്യമാകാത്ത പക്ഷം തിങ്കളാഴ്ച വൈകിട്ടും മാസപ്പിറവി നിരീക്ഷിക്കണം.
നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്ത കോടതികളെ വിവരമറിയിക്കുകയാണ് വേണ്ടത്.
വിവാദങ്ങളുടെ തോഴനായ ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു -മുല്ലപ്പള്ളി |