Sorry, you need to enable JavaScript to visit this website.

അയൽവാസിയെ കുത്തിമലർത്തുന്നവനെ ന്യായീകരിക്കുന്നു, വൃത്തികെട്ട സാംസ്കാരിക നായകരെ കാണാനില്ല-കെ.എം. ഷാജി

തലശ്ശേരി- സാംസ്കാരിക നായകരെന്ന് പറയുന്ന കുറേ വൃത്തികെട്ടവരുണ്ടെന്നും അവർക്ക് മന്‍സൂറിന്‍റെ കൊലപാതകത്തിൽ ഒരു അത്ഭുതവും തോന്നുന്നില്ലെന്നും മുസ് ലിം ലീഗ് നേതാവ് കെ.എം ഷാജി എം.എൽ.എ ആരോപിച്ചു. 

മൻസൂർ വധത്തിൽ പ്രതിഷേധിച്ച് പാനൂരിൽ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കുന്ന മനോഭാവത്തിലേക്ക് സി.പി.എം നേതാക്കൾ മാറിയിരിക്കയാണ്.

അയൽവാസിയെ കുത്തിമലർത്തുന്നവനെ ഒരു മര്യാദയും ഇല്ലാതെയാണ് ചിലർ ന്യായീകരിക്കുന്നത്.  പി. ജയരാജന്‍റെ മകൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ മിനിറ്റിനുള്ളിൽ പതിനായിരക്കണക്കിന് ലൈക്ക് ആണ് വരുന്നത്. അരയിൽ കത്തിയും മടക്കിവെച്ച് പതിനായിരക്കണക്കിന് ആളുകൾ ഇരിപ്പുണ്ടെന്ന് എല്ലാവരും മനസിലാക്കണമെന്നും കെ.എം ഷാജി പറഞ്ഞു.

വികൃതമായ സി.പി.എമ്മിന്‍റെ മനസിനെ എതിർക്കണം. എന്നാൽ, നാട്ടിലെ കുറച്ച് മാധ്യമപ്രവർത്തകരെ ഒഴിച്ചു നിർത്തിയാൽ മറ്റുള്ളവരെല്ലാം നിശബ്ദരാണ്. 22 വയസുള്ള ഒരു പുഷ്പത്തെയാണ് കരിച്ചു കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.


മന്‍സൂർ വധക്കേസില്‍ രണ്ടുപേർ കൂടി പിടിയില്‍, മുഹ്സിന്‍റെ മൊഴി രേഖപ്പെടുത്തി

 

Latest News