തിരുവനന്തപുരം- കീഴ്‌ക്കോടതിയിൽനിന്ന് ഉത്തരവുണ്ടായാൽ ഉടൻ മന്ത്രി ജലീൽ രാജിവെക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എ.കെ ബാലൻ. ഡപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ലെന്നും മന്ത്രി ബാലൻ ചൂണ്ടിക്കാട്ടി. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നമെന്നും മന്ത്രി ബാലൻ ചൂണ്ടിക്കാട്ടി. മന്ത്രി സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ജലീലിന്റെ നീക്കം.