കണ്ണൂർ- പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായതായി പോലീസ് അറിയിച്ചു. പിടിയിലായ വ്യക്തിയുടെ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു. കേസിലെ ഒന്നാം പ്രതി ഷിനോസിനെ പോലീസ് പിടികൂടിയിരുന്നു. രണ്ടാം പ്രതി രതീഷ് കുലോത്തിനെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.