മലപ്പുറം- മന്ത്രി കെ.ടി ജലീലിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത വിധിക്കു പിന്നാലെ അദ്ദേഹത്തിന്റെ വീഡിയോ സന്ദേശം പ്രചരിപ്പിച്ച് എതിര്‍ സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍ ഫാന്‍സ് പേജ്.
മറ്റൊരാളുടെ മുന്നില്‍ തല താഴ്ത്തി നില്‍ക്കേണ്ട ഒരു ദുര്‍ഗതി ഉണ്ടാക്കില്ലെന്ന് ജലില്‍ വീഡിയോയില്‍ പറയുന്നു.
ഹൈക്കോടതിയും മുന്‍ കേരള ഗവര്‍ണ്ണറും സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോള്‍ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ജലീലിന്റെ പ്രതികരണം.