Sorry, you need to enable JavaScript to visit this website.

VIDEO - ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സ്പീക്കര്‍

തിരുവനന്തപുരം- താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കസ്റ്റസ് അന്വേഷണവും വീട്ടിലെ കലഹവും മൂലം സ്പീക്കര്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത പുറത്തുവിട്ടത്.
ശുദ്ധ കളവാണ് വാര്‍ത്തയെന്ന്‌സ്പീക്കര്‍ പറഞ്ഞു. നേരിയ തോതില്‍ പനിയുള്ളതിനാല്‍ വീട്ടില്‍ വിശ്രമത്തിലാണ്. വൈകിട്ടാണ് ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. 10 വയസ്സുമുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ താന്‍ പല തീച്ചൂളകളിലൂടെയും കടന്നുവന്നിട്ടുണ്ടെന്നും ഏത് പ്രതിസന്ധിയെയും തരണം ചെയ്യുമെന്നും ഭീരുവല്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഇത്തരം വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനംഅവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News