പാലക്കാട്- ജില്ലയില്‍ വോട്ടുകച്ചവടവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബി.െജ.പിയും തമ്മില്‍ രഹസ്യധാരണയുണ്ടായിരുന്നുവെന്ന് മന്ത്രി എ.െക. ബാലന്‍. ഷാഫി പറമ്പിലിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനകത്ത് നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇ. ശ്രീധരനെ പാലക്കാട്ട് മല്‍സരിപ്പിച്ചത് എന്ന് അദ്ദേഹം ആരോപിച്ചു.
പാലക്കാടും മലമ്പുഴയും കോണ്‍ഗ്രസും ബി.െജ.പിയും തമ്മിലുണ്ടാക്കിയ ധാരണയുടെ ജ്വലിക്കുന്ന ഉദാഹരണങ്ങളാണ്. ശ്രീധരനെ സ്ഥാനാര്‍ത്ഥിയായി കുപ്പായമിടുവിച്ച് കൊണ്ടുവന്നത് ബി.െജ.പിയാണ്. ഷാഫി പറമ്പിലിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിനകത്ത് ഗൂഢാലോചന നടന്നിരുന്നു. എണ്‍പത്തിയെട്ടാം വയസ്സില്‍ ശ്രീധരന്‍ മല്‍സരിച്ചത് കോണ്‍ഗ്രസിന്റെ ഉറപ്പിനെത്തുടര്‍ന്നാണ്. അതിനു പിന്നാലെയാണ് താനാകും മുഖ്യമന്ത്രി എന്ന് അദ്ദേഹം പറഞ്ഞതും പിന്നീട് ഉമ്മന്‍ചാണ്ടിയാകുമെന്ന് തിരുത്തിയതും. രമേശ് ചെന്നിത്തലക്ക് ഹരിപ്പാട്ടും ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയിലും ജയിക്കാന്‍ ബി.െജ.പിയുടെ സഹായം വേണമായിരുന്നു. പാലക്കാട്ടും മലമ്പുഴയിലും കോണ്‍ഗ്രസ് ബി.ജെ.പിയെ സഹായിച്ചപ്പോള്‍ ഒറ്റപ്പാലത്തും തൃത്താലയിലും നെന്മാറയിലും തിരിച്ച് സഹായമുണ്ടായി. ഇക്കാര്യങ്ങളെല്ലാം വോട്ടെണ്ണുമ്പോള്‍ മനസ്സിലാവും. മലമ്പുഴയില്‍ ആരെല്ലാം തമ്മില്‍ ധാരണയിലെത്തിയാലും ഇടതുമുന്നണി പരാജയപ്പെടില്ല. മികച്ച പ്രവര്‍ത്തനമാണ് അവിടെ നടന്നത്. 2016ലെ തെരഞ്ഞെടുപ്പില്‍ നേടിയ ഒമ്പത് സീറ്റുകള്‍ക്കു പുറമേ മറ്റു ചിലയിടത്തും ജില്ലയില്‍ ഇക്കുറി എല്‍.ഡി.എഫ് വിജയിക്കും- സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ എ.െക.ബാലന്‍ പറഞ്ഞു.