കൊച്ചി- സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിക്ക് പിന്നിൽ ക്രൈം ബ്രാഞ്ചാണെന്ന ഗുരുതര പരാതിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)ഹൈക്കോടതിയിൽ. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് വ്യാജ തെളിവുകൾ ഉണ്ടാക്കുന്നുവെന്നാണ് ആരോപണം. എഫ്.ഐ.ആർ നിയമനടപടികളുടെ ദുരുപയോഗമാണമെന്നും ഇ.ഡി വ്യക്തമാക്കി. ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ആദ്യ കേസിനെതിരായ ഹരജി നിലനിൽക്കേ വീണ്ടും കേസെടുത്തത് കോടതിയലക്ഷ്യമാണ്. മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന സന്ദീപ് നായരുടെ പരാതിക്ക് പിന്നിൽ ഉന്നതർ ആണെന്നും ഇ.ഡി നിലപാടെടുത്തു.