കോഴിക്കോട്- വെള്ളിയാഴ്ച രാവിലെ 8.38ന് കരിപ്പൂരില്‍ നിന്ന് കുവൈത്തിലേക്ക് പറന്നുയര്‍ന്ന വിമാനം അഗ്നിബാധ മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കി. 17 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് ശാഹിദ് പറഞ്ഞു.
മുന്നറിയിപ്പ് ലഭിച്ചയുടന്‍ വിമാനം നിലത്തിറക്കിയിട്ടുണ്ട്. അഗ്നിബാധ മുന്നറിയിപ്പ് തെറ്റായാണ് ലഭിച്ചതെന്ന് പി്ന്നീട് അന്വേഷണത്തില്‍ വ്യക്തമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങള്‍ പറഞ്ഞു. വിമാനത്തിലെ യാത്രക്കാര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിമാനം പരിശോധിച്ചു വരികയാണെന്നും അവര്‍ അറിയിച്ചു.