തിരുവനന്തപുരം- കേരളത്തില്‍ ഈ മാസം പന്ത്രണ്ട് വരെ ശക്തമായ വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും ഇന്ന് മഴയുണ്ടാകുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. അഞ്ച് മുതല്‍ 20 മില്ലി മീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകില്ല. ചിലയിടങ്ങളില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. മദ്ധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ഇന്നലെ വ്യാപകമായി മഴ പെയ്തിരുന്നു