Sorry, you need to enable JavaScript to visit this website.

ഗള്‍ഫില്‍നിന്ന് മടങ്ങി വാച്ച്മാനായി; കടം വാങ്ങി ലോട്ടറിയെടുത്തു, ഒരു കോടി രൂപ സമ്മാനം

മംഗളൂരു- ഗള്‍ഫ് ജീവിതം മതിയാക്കി മംഗളൂരുവില്‍ വാച്ച്മാനായി ജോലി നോക്കുന്ന മുന്‍ പ്രവാസിക്ക് കേരള ഭാഗ്യമിത്ര ലോട്ടറിയില്‍ ഒരു കോടി രൂപയുടെ സമ്മാനം.
കഴിഞ്ഞ മൂന്ന് വര്‍ഷമായി തോക്കോട്ടു ജംഗ്ഷനിലെ സ്മാര്‍ട്ട് പ്ലാനറ്റ് സമുച്ചയത്തില്‍ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി മൊയ്തീന്‍ കുട്ടി (65)ക്കാണ് ലോട്ടറിയടിച്ചത്.
ഒരു കോടി രൂപ വീതം സമ്മാനമായി ലഭിച്ച അഞ്ച് പേരില്‍ ഒരാളാണ് അദ്ദേഹം. ജോലി ചെയ്യുന്ന കോംപ്ലക്‌സിലെ  ഒമേഗ ടെയ്‌ലലേഴ്‌സ് ഉടമ രവിയില്‍ നിന്ന് കടം വാങ്ങിയ  500 രൂപ കൊണ്ടാണ് ടിക്കറ്റെടുത്തതെന്ന് മൊയ്തീന്‍ കുട്ടി പറഞ്ഞു.

പതിറ്റാണ്ടുകളായി ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലമുള്ള  മൊയ്തീന്‍ കുട്ടി  വിദേശത്ത് ജോലി ചെയ്തിരുന്നപ്പോള്‍  1988 ല്‍ ദുബായ് ആസ്ഥാനമായുള്ള ലോട്ടറിയില്‍ ഒരു കോടി ദിര്‍ഹം സമ്മാനം നേടിയിരുന്നു.  അന്ന് ലഭിച്ച പത്ത് കോടി രൂപകൊണ്ട്  ഭൂമി വാങ്ങി വീട് പണിതുവെന്ന് മൊയ്തീന്‍ കുട്ടി പറഞ്ഞു.

 

Latest News