ജിസാൻ - ജിസാനിലെ റെസ്റ്റോറന്റിൽ ഭക്ഷണ വിതരണത്തിന് റോബോട്ടുകളെ ഉപയോഗിക്കുന്നത് വിസ്മയമാകുന്നു. സ്ത്രീകളുടെ രൂപത്തിൽ നിർമിച്ച, ഹിജാബ് ധരിച്ച നിലയിലുള്ള റോബോട്ടുകളാണ് റെസ്റ്റോറന്റിൽ പ്രവർത്തിക്കുന്നത്. ടേബിളുകളുടെ നമ്പറുകൾക്ക് അനുസരിച്ചാണ് റോബോട്ടുകൾ ഓർഡർ പ്രകാരമുള്ള ഭക്ഷണം വിതരണം ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ വൈറലായി.
ജീവിത ഗുണനിലവാരവും സേവന നിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഇത്തരം ആശയങ്ങളെ പ്രശംസിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നതായി സാമൂഹികമാധ്യമ ഉപയോക്താക്കൾ പറഞ്ഞു. സൗദിയിലെ ഒരു റെസ്റ്റോറന്റിൽ ആദ്യമായാണ് ഇത്തരത്തിൽ പെട്ട റോബോട്ടുകളെ ഭക്ഷണ വിതരണത്തിന് ഉപയോഗിക്കുന്നത്.