റിയാദ്- സൗദി അറേബ്യയിലെ ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ട് വീണ്ടും ഹൂത്തികളുടെ ആക്രമണ ശ്രമം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഖമീസ് ലക്ഷ്യമിട്ട് ഹൂത്തികള്‍ അയച്ച മിസൈല്‍ തടഞ്ഞതായും തകര്‍ത്തതായും അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
സിവിലയന്മാരുടെ സുരക്ഷക്കായി അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരം എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
സൗദിക്കുനേരെ ഹൂത്തികള്‍ നിരന്തരം ആക്രമണ ശ്രമം നടത്തുകയാണ്. മിസൈലുകള്‍ തൊടുത്തും സ്‌ഫോകട വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ അയച്ചുമാണ് ആക്രമണ ശ്രമങ്ങള്‍.
ചൊവ്വാഴ്ച ഖമീസിനുനേരെ വന്ന ഡ്രോണ്‍ സഖ്യസേന വെടിവെച്ചിട്ടിരുന്നു.