കാസർകോട്- മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് സി.പി.എം വോട്ട് മറിച്ചുവെന്ന ആരോപണവുമായി എം.സി കമറുദ്ദീൻ എം.എൽ.എ . സി.പി.എം വോട്ടുകൾ ബി.ജെ.പിയിലേക്ക് ചോർന്നത് നേതൃത്വത്തിന്‍റെ അറിവോടെയാണോ എന്ന് സി.പി.എം വ്യക്തമാക്കണമെന്ന് കമറുദ്ദീൻ ആവശ്യപ്പെട്ടു.
മണ്ഡലത്തിൽ കോൺഗ്രസ് ദേശീയ നേതാക്കൾ പ്രചാരണത്തിലെത്താത്തതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കമറുദ്ദീൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്ക് ഇപ്പോഴത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തോറ്റ മഞ്ചേശ്വരം മണ്ഡലത്തിൽ കടുത്ത ത്രികോണ മത്സരമാണ് നടന്നത്. സുരേന്ദ്രൻ തന്നെയാണ് ഇക്കുറിയും ബി.ജെ.പി സ്ഥാനാർഥി.