മസ്കത്ത്- ഒമാനിലെ സലാലയിലെ മസൂണയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി അജിൻ ബാബുവാണ് (32) മരിച്ചത്. ഭാര്യ മെറിനും പിഞ്ചുകുഞ്ഞ് ഇവാനും ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽനിന്ന് സലാലയിലെത്തിയത്.
ഓതറ പുനമടത്ത് ബാബുവാണ് പിതാവ്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.