റിയാദ് - ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകള്‍ തൊടുത്തുവിട്ട സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം സഖ്യസേന വെടിവെച്ചിട്ടു. സിവിലിയന്മാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന വെടിവെച്ചിടുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.