Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിക്ക് രണ്ട് ഭര്‍ത്താവ്; സൗദി പിതാവ് കുടുങ്ങി

ജിദ്ദ - സൗദി പെണ്‍കുട്ടിയെ ഒരേ സമയം രണ്ടു പേര്‍ക്ക് വിവാഹം ചെയ്തു കൊടുത്ത പിതാവിനെതിരെ നിയമ നടപടി. ജിദ്ദ പബ്ലിക് പ്രോസിക്യൂഷനാണ് നിയമ നടപടി സ്വീകരിച്ചത്. മകളെ ഒരേ സമയം രണ്ടു പേര്‍ക്ക് വിവാഹം ചെയ്തുകൊടുത്ത് ഇസ്‌ലാമിക ശരീഅത്ത് ലംഘിച്ചു എന്ന ആരോപണമാണ് 50 കാരനെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്. പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ വിധിക്കണമെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടു. 

പെണ്‍കുട്ടിയുടെ ഭര്‍ത്താക്കന്മാരാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കിയത്. യുവതിയെ ആദ്യം വിവാഹം ചെയ്തയാള്‍ രണ്ടു മാസം ഒരുമിച്ചു കഴിഞ്ഞു. ജിദ്ദക്കു പുറത്തുള്ള സ്വദേശത്തേക്ക് ഭര്‍ത്താവ് പോയതോടെ പെണ്‍കുട്ടി കുടുംബ വീട്ടിലേക്ക് പോയി. ജിദ്ദക്ക് പുറത്തു കഴിയുന്നതിനിടെയാണ് തന്റെ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തതായി ഫോണിലൂടെ ആദ്യ ഭര്‍ത്താവിന് വിവരം ലഭിച്ചത്. 
ഫോണിലൂടെ ബന്ധപ്പെട്ട ഇയാളോട് പെണ്‍കുട്ടി തന്റെ ഭാര്യയായി തന്നടൊപ്പം കഴിയുന്നതായി രണ്ടാം ഭര്‍ത്താവ് അറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. 
കന്യകയെന്ന നിലയിലാണ് സൗദി പൗരന്‍ മകളെ തനിക്ക് വിവാഹം ചെയ്തു തന്നതെന്ന് രണ്ടാം ഭര്‍ത്താവ് പറഞ്ഞു. ഭര്‍തൃവീട്ടിലെത്തിയ ശേഷമാണ് പെണ്‍കുട്ടി, നേരത്തെ ബന്ധുക്കളില്‍ ഒരാള്‍ വിവാഹം ചെയ്തതായും ഒരുമിച്ചു കഴിഞ്ഞതായും തന്നെ അറിയിച്ചതെന്നും രണ്ടാം ഭര്‍ത്താവ് പറഞ്ഞു. 

Latest News