Sorry, you need to enable JavaScript to visit this website.

ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പത്ത് മലയാളികള്‍, ഒന്നാമത് യൂസഫലി

ദുബായ്-ഫോബ്സിന്റെ ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പത്ത് മലയാളികള്‍ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയില്‍ ഒന്നാമനായത്. ആഗോളതലത്തില്‍ 589 ാം സ്ഥാനവും ഇന്ത്യയില്‍ 26 ാമനുമായാണ് യൂസഫലി പട്ടികയില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്കുണ്ടായിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്.

330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളിയായി. പട്ടികയില്‍ ഇടം നേടിയ മലയാളികളില്‍ മൂന്നാം സ്ഥാനത്ത് ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകന്‍ ബൈജൂ രവീന്ദ്രനും ആര്‍പി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ രവി പിള്ളയുമാണ്. ഇരുവര്‍ക്കും 250 കോടി ഡോളര്‍ വീതമാണ് ആസ്തി. ഇന്‍ഫോസിസ് മേധാവി ആയിരുന്ന എസ് ഡി ഷിബുലാല്‍(190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (140 കോടി ഡോളര്‍), ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് (എന്നിവര്‍ 130 കോടി ഡോളര്‍), ടി എസ് കല്യാണരാമന്‍ (100 കോടി ഡോളര്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.

 

Latest News