മദീന - വ്യായാമം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും നടത്ത സംസ്‌കാരം പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കോംപൗണ്ടില്‍ നടപ്പാതകള്‍ ഒരുങ്ങി.
സര്‍വകലാശാലാ കോംപൗണ്ടിലെ നടപ്പാത പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹരിത നഗര മാനദണ്ഡങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനും ശ്രമിച്ചാണ് ഈ പദ്ധതി യൂനിവേഴ്‌സിറ്റി നടപ്പാക്കുന്നത്. സൈക്കിള്‍ യാത്രികര്‍ക്കും വികലാംഗര്‍ക്കും സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള ട്രാക്കുകളും സജ്ജീകരിച്ചിട്ടുണ്ട്.
അധ്യാപകരുടെ താമസസ്ഥലങ്ങളില്‍ നിന്നും വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകളില്‍ നിന്നും കോളേജ് കെട്ടിടങ്ങളിലേക്കും അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിലേക്കുമാണ് നടപ്പാതകള്‍ നിര്‍മിച്ചിരിക്കുന്നത്.