Sorry, you need to enable JavaScript to visit this website.

ഭാര്യയെ ജ്യോതിഷികളുടെ അടുത്തേക്കയച്ച് ഭാവിയെ കുറിച്ച്  അന്വേഷിക്കുന്ന ആളാണ് പിണറായി-  മുല്ലപ്പള്ളി

കോഴിക്കോട്- ഭാര്യയെ ജ്യോതിഷികളുടെ അടുത്തേക്കയച്ച് ഭാവിയെ കുറിച്ച് അന്വേഷിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരിച്ചടി ഭയന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സംസാരിക്കുന്നതെന്നും വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണ് പിണറായിയുടെ ഭാഷയെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്നത് എല്‍.ഡി.എഫിന്റെ വ്യാമോഹമാണെന്നും യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവര്‍ത്തിച്ചു.
ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സി.പി.എമ്മിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഞാന്‍ പറയാതെ തന്നെ ആളുകള്‍ക്ക് അറിയാം. വിഭാഗീയത അതിന്റെ ഉച്ചകോടിയിലെത്തിയിരിക്കുകയാണ്. പിണറായിയെന്ന സര്‍വാധിപതിയെ ചോദ്യം ചെയ്തുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പരസ്യമായി പ്രതികരിച്ചു കഴിഞ്ഞെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസും ഐക്യജനാധിപത്യമുന്നണിയും അത്യുജ്ജല വിജയം ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവെക്കും. എല്ലാ ജയരാജ•ാരും വിജയനെതിരാണ്. അവരെല്ലാം വളരെ ദുഃഖിതരാണ്. പൊട്ടിത്തെറിയുടെ വക്കിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അവരുടെ ദുഃഖവും പ്രതിഷേധവും ഞങ്ങള്‍ക്ക് അനുകൂലമായി മാറും.പിണറായി വിജയന്‍ എല്ലാവരേയും വെട്ടിനിരത്തിയിരിക്കുന്നു. അവസാനം ആരാണ് അദ്ദേഹത്തിന് കൂട്ടുകാരായിട്ടുള്ളത്. ഇപ്പോള്‍, ഞാനും എന്റെ മകളുടെ ഭര്‍ത്താവും മതി, വേറെ ആരും വേണ്ട കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്നാണ് അദ്ദേഹം പറയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.


 

Latest News