തിരുവനന്തപുരം- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ കെ ആന്റണിക്കെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ 'കോണ്‍ഗ്രസ് സൈബര്‍ ടീം' രംഗത്ത്. കോണ്‍ഗ്രസിനെ പിന്തുണക്കുന്ന എത്ര പേജ്, ഫേസ്ബുക്ക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ ആയ അനില്‍ കെ ആന്റണിയെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുള്ളതെന്നും കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്ക് പേജില്‍ കുറിച്ചു. എ സി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര്‍ പോരാട്ടം. ഇതുപോലുള്ള പാഴുകളെ വച്ച് ഐ ടി സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി ഐ ടി സെല്‍ പിരിച്ചു വിടുന്നതാണെന്നും കുറിപ്പില്‍ പറയുന്നു.
കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ ഫേസ്ബുക്ക് കുറിപ്പ്
കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക്ക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ കെ. ആന്റണി.. ഈ ചങ്ങായിനെ കൊണ്ട് കോണ്‍ഗ്രസ് കഠ സെല്ലിന് തിരഞ്ഞെടുപ്പില്‍ വല്ല ഗുണവും ഉണ്ടായോ.. ഈ നിര്‍ണായക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുള്ളത്.. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ ശക്തര്‍ ആയത് കൊണ്ട് മാത്രം പ്രതിരോധം തീര്‍ത്തു. മര മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര്‍ പോരാട്ടം.. ഇതുപോലുള്ള പാഴുകളെ വച്ച് കഠ സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി കഠ സെല്‍ പിരിച്ചു വിടുന്നത് ആണ് നല്ലത്.. പാര്‍ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും-.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ കരുത്ത് തെളിയിച്ച ആളാണ് അനില്‍ ആന്റണി. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നിന്ന് ബിരുദം നേടിയ അനില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്ങിലും ബിരുദം നേടി. ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് അനില്‍ ആന്റണിയും അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലും ചേര്‍ന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. തുടര്‍ന്ന് കര്‍ണാടക, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളിലും ഇവര്‍ ഡിജിറ്റല്‍ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.കേരളത്തിലെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലവന്‍ ശശി തരൂര്‍ ആണ്. സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ പ്രചാരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കണം എന്ന് തരൂര്‍ തന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അനില്‍ കെ ആന്റണിയെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയി നിയമിച്ചത്.