Sorry, you need to enable JavaScript to visit this website.

വോട്ടെടുപ്പിന് പിന്നാലെ സംഘർഷം; ലീഗ് പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരം- വോട്ടെടുപ്പ് തീർന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ. ഹരിപ്പാട്, കായംകുളം എന്നിവടങ്ങളിൽ സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കോൺഗ്രസ് നേതാവിന് വെട്ടേറ്റു. കണ്ണൂർ ജില്ലയിലുണ്ടായ സംഘർഷത്തിൽ ലീഗ് പ്രവർത്തകന് വെട്ടേറ്റു. മൻസൂറിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. കണ്ണൂർ മുക്കിൽ പീടികയിലാണ് സംഘർഷമുണ്ടായത്.
 

Latest News