റിയാദ് - ബഖാലകൾ ഉൾപ്പെടെ എതാനും മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കോവിഡ് വാക്‌സിൻ നിർബന്ധമാണെന്ന് നഗര ഗ്രാമ മാന്ത്രാലയം നിർദേശം നൽകി. ഇത് സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് മന്ത്രാലയം സർക്കുലർ അയച്ചുതുടങ്ങി.
റെസ്‌റ്റോറൻറുകൾ, കോഫി ഷോപ്പുകൾ, ബഖാലകൾ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ, ലേഡീസ് ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ വാക്‌സിൻ എടുക്കുകയോ അല്ലെങ്കിൽ ഓരോ ഏഴ് ദിവസവും സ്ഥാപന ചെലവിൽ പി സി ആർ ടെസ്റ്റ് നടത്തുകയോ വേണം. ശവ്വാൽ ഒന്നു മുതൽ വ്യവസ്ഥ പ്രാബല്യത്തിലാവും.