എടക്കര-അറുപത്തിയൊന്നാം വയസില്‍ കന്നി വോട്ട് ചെയ്ത ആഹ്ലാദത്തിലാണ് പോത്തുകല്‍ മുതുകുളത്തെ കളരിക്കല്‍ പുത്തന്‍വീട് തോമസ് മാത്യു. ജോലിയുമായി ബന്ധപ്പെട്ട് പത്തു വര്‍ഷം ഉത്തരേന്ത്യയിലും മുപ്പത് വര്‍ഷം അബുദാബിയിലുമായിരുന്ന തോമസ് മാത്യുവിന് ഇതുവരെ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഇടയ്ക്ക് നാട്ടില്‍ വരാറുണ്ടെങ്കിലും അത് തെരഞ്ഞെടുപ്പ് സമയമായിരിക്കുകയുമില്ല. തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചെയ്യാന്‍ നാട്ടില്‍ വരാന്‍ രണ്ടു തവണ ശ്രമം നടത്തിയെങ്കിലും വരാന്‍ കഴിഞ്ഞില്ലെന്നു തോമസ് മാത്യു പറയുന്നു. ഇത്തവണ നാട്ടിലായതിനാല്‍ കന്നിവോട്ട് ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് തോമസ് മാത്യു.