അങ്കമാലി - ഒരു വര്‍ഷം മുന്‍പ് മരിച്ച വ്യക്തി 80 വയസ് കഴിഞ്ഞവര്‍ക്കുള്ള സൗകര്യം ഉപയോഗിച്ച് വോട്ട് ചെയ്തതായി യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. ചെറുമഠത്തില്‍ റപ്പായി ഭാര്യ അന്നക്കുട്ടിയാണ് ഒരു വര്‍ഷം മുന്‍പ് മരണപ്പെട്ടതിനു ശേഷവും വോട്ടു രേഖപ്പെടുത്തിയതായി കാണുന്നത്.
അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപം വി.ഐ.പി റോഡില്‍ തൊണ്ണൂറാം ബൂത്തില്‍ ആണ് സംഭവം. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് വീട്ടില്‍ ഇരുന്നു തന്നെ വോട്ട് ചെയ്യാം. ഇതനുസരിച്ച് 3 ദിവസം മുന്‍പാണ് വോട്ട് ചെയ്തത്. ഇന്ന് വോട്ടിംഗ് ആരംഭിക്കുന്നതിന് മുന്‍പ് പ്രിസൈഡിംഗ് ഓഫീസര്‍ നല്‍കിയ മാര്‍ക്ക്ഡ് കോപ്പിയില്‍നിന്നാണ് ഇവര്‍ വോട്ട് ചെയതത് അറിയാന്‍ കഴിഞ്ഞത്.
ഇതിന് കൂട്ടുനിന്ന ബി.എല്‍.ഒ ലിനിദേവസ്സിക്കെതിരെയും കൂട്ട് നിന്ന പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ഇലക്ഷന്‍ കമ്മിററി ഭാരവാഹികളായ ബേബി.വി.മുണ്ടാടന്‍, കെ.വി.മുരളി എന്നിവര്‍ ആവശ്യപ്പെട്ടു.