റിയാദ്- കോവിഡ് വ്യാപനം കണക്കിലെടുത്ത് വിശുദ്ധ റമദാനില്‍ പള്ളികളില്‍ നടക്കുന്ന ഇഫ്താറും സുഹൂറും സൗദി അറേബ്യ വിലക്കി.
അതേസമയം, തറാവീഹ് നമ്‌സകാരത്തെ കുറിച്ച് അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
എന്നാല്‍ വിശുദ്ധ റമദാനില്‍ ഏര്‍പ്പെടുത്തുന്ന കൂടുതല്‍ നടപടികളെ കുറിച്ച് ഉടന്‍ അറിയിപ്പുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് പ്രതിദിനെ കോവിഡ് കേസുകള്‍ നൂറില്‍ താഴേക്ക് പോയിരുന്നുവെങ്കിലും വീണ്ടും അത് വര്‍ധിച്ചിരിക്കയാണ്. കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ചട്ടങ്ങള്‍ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് വൈറസ് ബാധ വീണ്ടും 600-700 ലെത്താന്‍ കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.