തൃശൂര്‍ - വോട്ടെടുപ്പു ദിനത്തില്‍ തിരുവനന്തപുരത്തേക്ക് പറക്കും മുന്‍പ് തൃശൂരിലെ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തിയ തൃശൂര്‍ നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. രാവിലെ ബൂത്തുകള്‍ സന്ദര്‍ശിച്ച് ഉച്ചയ്ക്കാണ് താരം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് പോയത്. എന്നാല്‍ ഇന്നലെ ശബരിമല വിഷയങ്ങള്‍ സംബന്ധിച്ചും ബി.ജെ.പിയുടെ ജയസാധ്യതകളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും ഉത്തരം പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറി.
മുന്‍പ് ഗുരുവായൂരില്‍ യു.ഡി.എഫിലെ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്ന രീതിയില്‍ സുരേഷ്‌ഗോപി പ്രതികരിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.