കല്‍പ്പറ്റ- കല്‍പറ്റ മണ്ഡലം കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പര്‍ ബൂത്തായ അന്‍സാരിയ കോംപ്ലക്‌സില്‍ കൈപ്പത്തി ചിഹ്നത്തിനുള്ള വോട്ട് താമരയ്ക്കു പോകുന്നതായി പരാതി. ഇവിടെ വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കലക്ടറേറ്റില്‍നിന്നു തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 3 പേര്‍ വോട്ട് കൈപ്പത്തിക്കു വോട്ട് ചെയ്തതില്‍ 2 പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റില്‍ കാണിച്ചത്.
പോളിങ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയ ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ എല്‍ഡിഎഫ് കോട്ടയം എസ്എച്ച് മൗണ്ട് സെന്റ് മര്‍സെല്‍നാസ് സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം കൊട്ടാരപ്പറമ്പില്‍ അന്നമ്മ ദേവസ്യയാണ് (73) കുഴഞ്ഞു വീണു മരിച്ചത്. സ്‌കൂളിന്റെ പടിക്കെട്ടു കയറുന്നതിനിടെയാണ് മരണം.
വോട്ടെടുപ്പ് പുരോഗമിക്കവേ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളായ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി.