തിരുവനന്തപുരം- വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിൽ എത്തുമെന്നും ബി.ജെ.പിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും കെ. മുരളീധരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുരളീധരൻ. ശരണം വിളിക്കേണ്ട സമയത്ത് മോഡിയും മുഖ്യമന്ത്രിയും അത് ചെയ്തില്ലെന്നും മുരളീധരൻ ആരോപിച്ചു. ക്യാപ്റ്റൻ ആരാണ് എന്നത് സി.പി.എമ്മിന് അകത്തുപോലും ആർക്കും അറിയില്ല. പരാജയ ഭീതി പൂണ്ടാണ് ബി.ജെ.പി ആക്രമണം അഴിച്ചുവിടുന്നത്. പണം വിതരണം ചെയ്തുവെന്നത് അസംബന്ധമാണെന്നും എം.എൽ.എ മാരെ പണം കൊടുത്തു വാങ്ങുന്നവർക്കാണ് ആ രീതി ചേരുകയെന്നും മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രി മതവിരുദ്ധനാണെന്നും മുഴുവൻ മതവിഭാഗങ്ങൾക്കും അദ്ദേഹം എതിരാണെന്നും മുരളീധരൻ വ്യക്തമാക്കി.