തിരുവനന്തപുരം- കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ മലയാളത്തിൽ ട്വീറ്റുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാൻ തക്ക സഖ്യത്തെ തെരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
എല്ലാവരോടും, പ്രത്യേകിച്ച് തന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ അഭ്യർഥിക്കുന്നുവെന്നും ഷാ പറഞ്ഞു.