വടകര- വടകരയില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുണ്ടാവുമെന്ന് കെ.കെ രമ. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ട്. സി.പി. എം വോട്ടുകളടക്കം ലഭിക്കുമെന്നും രമ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമ. വടകരയുടെ വികസനമാണ് മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങളിലൊന്ന്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന സന്ദേശം മണ്ഡലത്തില്‍ ശക്തമായി പ്രതിഫലിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ജനതാദളിലെ മനയത്ത് ചന്ദ്രനാണ് ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ഥി