ജിദ്ദ- വിശുദ്ധ റമദാനില്‍ ആര്‍ക്കൊക്കെ ഉംറ നിര്‍വഹിക്കാനും മസ്ജിദുന്നബവി സന്ദര്‍ശിക്കാനും അനുമതി ലഭിക്കുമെന്ന് വിശദീകരിച്ച മന്ത്രാലയം. താഴെ പറയുന്ന മൂന്ന് വിഭാഗര്‍ക്കാണ് അനുമതി.
1. രണ്ടു ഡോസും വാക്‌സിന്‍ സ്വീകരിച്ച് കുത്തിവെപ്പ് പൂര്‍ത്തിയാക്കിയവര്‍.
2.ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍.
3. ആറു മാസത്തിനിടെ കോവിഡ് ബാധിച്ച് പൂര്‍ണമുക്തി നേടിയവര്‍.
തവക്കല്‍നാ ആപ്പ് നോക്കിയാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുക.
പെര്‍മിറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് മാത്രമായി ആര്‍ക്കും ഉംറ നിര്‍വഹിക്കാനും പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കാനും സാധ്യമല്ല.