മസ്കത്ത്- ഒമാൻ പൗരൻമാർക്കും റെഡിഡൻസി വിസ ഉള്ളവർക്കും മാത്രമേ ഏപ്രിൽ എട്ടു മുതൽ ഒമാനിലേക്ക് പ്രവേശനമുണ്ടാകുകയുള്ളൂ. അതായത്, സൗദിയിലേക്ക് ഒമാൻ വഴി യാത്ര ചെയ്യാൻ ഏപ്രിൽ എട്ടു മുതൽ സാധിക്കില്ല. റമദാനിൽ പള്ളികളിൽ ഇശാ നമസ്കാരത്തിന് ശേഷം തറാവീഹ് അനുവദിക്കില്ല. ഇഫ്താർ സംഗമങ്ങൾ, ഇഫ്താർ തമ്പുകൾ എന്നിവയും അനുവദിക്കില്ല. രാജ്യത്ത് നിലവിൽ വൈകിട്ട് എട്ടു മുതൽ രാവിലെ അഞ്ചു വരെയുള്ള കർഫ്യൂ ഏപ്രിൽ എട്ടിന് അവസാനിക്കുമെങ്കിൽ റമദാനിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ നിരത്തിലിറക്കുന്നതും ആളുകൾ പുറത്തിറങ്ങുന്നതിനുമുള്ള നിയന്ത്രണം തുടരും.