Sorry, you need to enable JavaScript to visit this website.

എം.കെ മുനീറിന് വേണ്ടി ബി.എൽ.ഒ വോട്ട് തേടുന്നതായി പരാതി

കോഴിക്കോട്- കൊടുവള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ മുനീറിന് വേണ്ടി ബി.എൽ.ഒ വോട്ട് തേടുന്നതായും പ്രചാരണത്തിനിറങ്ങുന്നതായും എൽ.ഡി.എഫിന്റെ പരാതി. കൊടുവള്ളി നിയോജകമണ്ഡലം 77ാം ബൂത്തിലെ ബി.എൽ.ഒ പി.കെ സലീമിനെതിരെയാണ് പരാതി. കേരള സോപ്‌സിലെ മുൻ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് തൽസ്ഥാനത്ത് തുടരാനർഹതയില്ലെന്ന് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.
ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും മുൻപ് ഇയാൾ യു.ഡി.എഫിന് അനുകൂലമല്ലാത്ത വോട്ടുകൾ തള്ളിക്കളഞ്ഞിരുന്നതായും എൽ.ഡി.എഫ് ആരോപിക്കുന്നു.
 

Latest News